നീലകല്ല് !!!!
കല്ലുവേണോ? നീലനിറം കോലും നല്ല കല്ലുവേണോ?
നല്ല വൈരി പ്പേരോലുന്ന കല്ലുവേണമോ?
ഇന്ദ്രനീലമണിവര്‍ണ്ണം പൂണ്ടു ലക്ഷ്മി വക്ഷസ്സിലായ്
സാന്ദ്രമോദം വിലങ്ങുമക്കല്ലുവേണോ?
ദേവകിതന്‍ ജഠരമാ മകരത്തിൽ നിന്നുദിച്ച -
ദേവകൾക്കും മോഹമേറ്റും കല്ലുവേണോ?
ദുർഗ്ഗാഭഗവതിയെത്താൻ പകരമായ് കൊടുക്കായ്കിൽ
ദുർഗ്ഗമർക്കു മെന്നായ് തീര്ന്ന കല്ലുവേണമോ?
പശുക്കളെപ്പാലിക്കുന്ന നന്ദഗോപൻ ശൌരിയോടു
പിശുക്കെന്യേ വാങ്ങിയതാം കല്ലുവേണമോ ?
ഗോപബാലന്മാരാം മുത്തമാലയുടെ നടുക്കാടി
ഗ്ഗോപതിയായ് മിന്നും കൃഷ്ണകല്ലുവേണമോ?
വല്ലവസ്ത്രീ നികരത്തിൽ കുചകഞ്ജകോരകത്തിൽ
നല്ലവണ്ണം ലസിച്ചതാം കല്ലുവേണമോ?
ഇഹപരസുഖങ്ങളിൽ മുഴുകീടാൻ കെൽപ്പേറ്റുമ-
മ്മഹാജനം ചൂടും നല്ല കല്ലുവേണമോ?
ഹൃദയത്തിൽ ധരിപ്പോരെ മയാബന്ധം മുറിച്ചുടൻ
മുദബ്ധിയിലാഴ്ത്തീടുമക്കല്ലുവേണമോ ?
ധരിക്കുകിൽ വേണ്ടെന്നായിത്തോന്നീടിലും ത്യജിക്കുവാൻ
ഞെരുക്കമുണ്ടാക്കിത്തീർക്കും കല്ലുവേണമോ ?(കല്ല് വേണോ)
ഏവം പരരക്ഷക്കായി കല്ലുവില്ക്കും ജോലിക്കെന്നെ
ബ്ഭവസൂനോ ദേശം തോറും ചുറ്റിപ്പിക്കുമോ?
നാരായണ! നാരായണ! നാരായണ! നാരായണ!
നാരായണ! നാരായണ! രാധാഗോവിന്ദ !
(ഭക്ത ശിരോമണി വാഴകുന്നം വാസുദേവൻ നമ്പൂതിരി രചിച്ചത് )

No comments:
Post a Comment